സിപിഐ എം പാറത്തോട് ലോക്കൽ കമ്മിറ്റി ഓഫീസിനു വേണ്ടി പുതുതായി വാ ങ്ങിയ മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങ് ജനകീയ ഉൽസവമായി മാറി.

നിലവിലുണ്ടായിരുന്ന ലോക്കൽ കമ്മിറ്റി ഓഫീസിന് എതിർവശത്തായിട്ടുള്ള മംഗലം ക്ലിനിക്ക് പ്രവർത്തിച്ചിരുന്ന മന്ദിരം പാർട്ടി വില കൊടുത്ത് വാങ്ങുകയായിരുന്നു. ഇവി ടെ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം വിപുലമാ യ ഉൽഘാടനം പിന്നീട് നടത്തും.ഇതിന് മുന്നോടിയായി നടന്ന പ്രവേശന ചടങ്ങ്  സി പി ഐ എം ൻ്റെ മുതിർന്ന നേതാവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ് ഉൽഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗ ങ്ങളായ പി ഷാനവാസ്, ഷമീം അഹമ്മദ്, പാറത്തോട് ലോക്കൽ സെക്രട്ടറി പികെ ബാലൻ, മുതിർന്ന നേതാക്കളായ പിഎൻ പ്രഭാകരൻ, വിപി ഇസ്മായിൽ, സിപിഐ പാറത്തോട് ലോക്കൽ സെക്രട്ടറി ഹംസ, കേരളാ കോൺഗ്രസ് (എം) നേതാവ് കെ ജെ തോമസ് കട്ടയ്ക്കൽ, മാർട്ടിൻ തോമസ് എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, പാറത്തോട് പഞ്ചാ യത്ത് ആക്ടിംഗ് പ്രസിഡണ്ട് സിന്ധു മോഹൻ, പിഎസ്  സുരേന്ദ്രൻ, പികെ നസീർ, കെ എൻ ദാമോദരൻ, പികെ കരുണാകരപിള്ള എന്നിവർ ചടങ്ങിൽ പങ്കാളികളായി.