ശുദ്ധമായ ഭക്ഷണം അതും വിലകുറച്ചു, വിശ്വാസത്തോടെ കഴിക്കാന്‍ കഴിയുക എന്നത് ആളുകള്‍ ആഗ്രഹിക്കുന്നതാണ്. ഇത് യാഥാര്‍ത്ഥ്യമാക്കുകയാണ് മുണ്ടക്കയത്തെ പൊലീ സ് കൂട്ടായ്മ. മുണ്ടക്കയം ജനമൈത്രി പൊലീസാണ്  ജില്ലയിലെ ആദ്യ പൊലീസ് കാന്റീ ന്‍ വിശാലമായ സംവിധാനത്തോടെ തുറക്കുന്നത്.രാവിലെ 7 മുതല്‍ രാത്രി 8 വരെയായി രിക്കും പ്രവര്‍ത്തന സമയം. ഒരു സാധാരണ ഊണിനു ഇവിടെ 35 രൂപക്ക് ലഭിക്കും.മീന്‍ കറിയൂണിന് 100മുതല്‍ 120രൂപ വരെ കൊടുത്തിരുന്നിടത്ത് ഇവിടെ 70 രൂപയ്ക്കു നല്‍ കാനാണ് പൊലീസ് കൂട്ടയായ്മയുടെ തീരുമാനം.

ചായ ചെറുകടികള്‍, അപ്പം ,പൊറോട്ടോ എന്നിവയെല്ലാം  മറ്റു ഹോട്ടലുകളില്‍ നിന്നും വ്യത്യസ്ഥമായി 2 രൂപമുതല്‍ നാലുരൂപ വരെ വിലകുറച്ചാണ് നല്‍കുക.അതായത്  മു പ്പതു മുതല്‍ അന്‍പതു ശതമാനം വരെ വിലകുറവില്‍. മുണ്ടക്കയം സ്‌റ്റേഷനിലെ മാത്ര മല്ല കേരള പൊലീസിലെ എല്ലാ വര്‍ക്കും ഇവിടെ പൊതുവിലയേക്കാള്‍ കുറച്ചായിരി ക്കും ഭക്ഷണം നല്‍കുക.

വിലയില്‍ മാത്രമല്ല രുചിയിലും വൃത്തിയിലും സൂക്ഷ്മതയും ഇവിടെയുണ്ടാവും. ഇ വിടെ നിര്‍മ്മിച്ച കുഴല്‍കിണറിലെ വെളളം  രണ്ടു ഇലക്ട്രിക്കല്‍ പ്യൂരിഫെയറില്‍ ശു ചീകരിച്ച ശേഷമാണ് ഉഫയോഗിക്കുന്നത്. കക്കൂസില്‍ പോലും നല്‍കുന്നത് ശുചീകരിച്ച വെളളം.എല്ലാ ലൈസന്‍സുകളും ഇതിനോടകം വാങ്ങിയാണ് പ്രവര്‍ത്തനത്തിനു തയ്യാ റെടുത്തിരിക്കുന്നത്.കോട്ടയം ജില്ലയില്‍ ആദ്യമാണ് ഇത്തരത്തില്‍ ഒരു കാന്റീന്‍ ആരം ഭിക്കുന്നത.  ഇടുക്കി ജില്ലയിലെ കട്ടപ്പന, അടിമാലി, തൊടുപുഴ, ഇടുക്കി എന്നിവിടങ്ങ ളില്‍ പൊലീസ് കാന്റീനുകളുണ്ട്. ആ മേഖലകളിലെ സ്‌റ്റേഷനുകളില്‍ ജോലി ചെയ്തി ട്ടുളള സി.ഐ. വി.ഷിബുകുമാറിന്റെ  ആശയമാണ് ഇവിടെയും കാന്റിന്‍ എന്നത് യാ ഥാര്‍ഥ്യമാകാന്‍ കാരണം.നിരപ്പല്ലാത്ത കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിയൊരുക്കിയാണ് കെട്ടിടം നിര്‍മ്മിച്ചത്.

കാന്റീന്‍ തുടങ്ങുമ്പോള്‍ചിലവു 32 ലക്ഷത്തിലധികമാവും.ശൂന്യതയില്‍ നിന്നാണ് തുടക്ക മെങ്കിലും പൊലീസുകാരുടെ കൂട്ടായമയാണ്  നിര്‍മ്മാണം പൂര്‍ത്തികരിക്കാനിടയാക്കിയ തെന്നു അവര്‍ പറയുന്നു.5000 രൂപയുടെ ഗുണിതങ്ങളുളള ഓഹരിയായുംഅല്ലാതെ 25000 മുതല്‍ ലക്ഷങ്ങള്‍ വരെയും നാല്‍പത് പൊലീസുകാര്‍ ഇതിനായി വിനയോഗിച്ചു. കൂടാതെ ആറുപോലീസുകാര്‍ പൊലീസ് സൈററിയില്‍ നിന്നും ലക്ഷങ്ങളാണ് വായ്പ യായി എടുത്തത്.മേല്‍നോട്ടത്തിനായി ആറുപോലീസുകാര്‍ ഉള്‍പ്പെട്ട ഒരു കമ്മറ്റിയും പ്ര വര്‍ത്തിക്കുന്നുണ്ട്.
അടുക്കളയിലും ഭക്ഷണം വിളമ്പാനും മറ്റു ജോലികള്‍ക്കുമായി പത്തു ജീവനക്കാരുണ്ടാ വും.മേല്‍ നോട്ടത്തിന് ഒരു പൊലീസ് കാരന്‍ ഒരുമാസത്തേക്ക് എന്ന വ്യവസ്ഥയില്‍ മുഴു വന്‍ സമയ സേവനത്തിലുണ്ടാവും.കൊട്ടാരക്കര-ദിണ്ഡുകല്‍ ദേശീയപാതയോരത്ത് 1500 സ്‌ക്വയര്‍ അടിയില്‍ നിര്‍മ്മിച്ച കാന്റീനില്‍ 75 പേര്‍ക്ക് ഒരേ സമയത്തു ഭക്ഷണം കഴിക്കാ മെന്ന രീതിയിലാണ് സീറ്റ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 150 പേര്‍ക്ക് ഇരിക്കാവുന്ന കോ ഫറന്‍സ് ഹാളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.വിശാലമായ പാര്‍ക്കിങ്‌ സൗകര്യ വും ഇവിടെ ഒരുക്കിയിട്ടുണ്ട്.
5ന്  രാവിലെ 11ന്  ജില്ലാ പൊലീസ് സൂപ്രണ്ട്  കാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡീഷണല്‍ എസ്.പി. എ.നസീം സെമിനാര്‍ഹാളിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കു മെന്ന് സി.ഐ. വി.ഷിബുകുമാര്‍ പറഞ്ഞു.കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി. ജെ. സ ന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന്റെ മുന്നോടിയായി 4ന് രാവിലെ 7ന് പാലുകാച്ചല്‍ ചടങ്ങു നടക്കും. പൊലീസിന്റെ വിളമ്പലിനായി കാത്തിരിക്കുകയാണ് മലയോര നിവാസികള്‍