പൊന്‍കുന്നം: ആര്‍എസ്എസ് പൊന്‍കുന്നം സംഘജില്ല കാര്യാലയത്തിന്റെ സമര്‍പ്പണം 26ന് നടക്കും.26ന് രാവിലെ എട്ടിന് ഗൃഹപ്രവേശം, 8.30ന് ഭജന, 10ന് മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ സംഘചാലക് കെ.എന്‍. രാമ ന്‍ നമ്പൂതിരി അദ്ധ്യക്ഷനാകും. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി, പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ ഉദ്ഘാടന പ്രഭാഷണം നടത്തും. തീര്‍ത്ഥപാദാശ്രമം മ ഠാധിപതി പ്രജ്ഞാനാന്ദ തീര്‍ത്ഥപാദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.
സീമാജാഗരണ്‍മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ സഭാഗൃഹ സമര്‍പ്പണം നടത്തും.ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍ ശശിധരന്‍ ഉപഹാര സമര്‍പ്പണം നടത്തും. ഗ്രന്ഥശാലയുടെ സമര്‍പ്പണം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വ ഹിക്കും. യോഗാ ഹാളിന്റെ സമര്‍പ്പണം കേരള പ്രാന്തപ്രചാരക് പി.എന്‍. ഹരികൃ ഷ്ണകുമാര്‍ നടത്തും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, കേരള മാര്‍ഗദര്‍ശകമണ്ഡല്‍ മുഖ്യകാര്യദര്‍ശി സ്വാമി സത്‌സ്വരൂപാനന്ദ, വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം മുഖ്യകാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദതീര്‍ത്ഥപാദര്‍, ബിഎംഎസ് സംസ്ഥാ ന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.