കാഞ്ഞിരപ്പള്ളി: നിര്‍ദ്ധനരായ 250 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളുമായി സി.പി. എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ട് വര്‍ ഡുകളിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഭ ക്ഷണ കിറ്റ് നല്‍കുന്നത്. ഒരു കുടുംബത്തിന് ആയിരം രൂപയുടെ സാധനങ്ങളാണ് നല്‍കു ന്നത്.  

മൂന്ന് ദിവസങ്ങളിലായി വീടുകളിലെത്തിച്ച് നല്‍കാനാണ് തീരുമാനം. നേരത്തെ ഡി.വൈ. എഫ്.ഐ പ്രവര്‍ത്തകുടെ നേതൃത്വത്തില്‍ പ്രദേശത്തെ കോളനികള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ തെളിയിച്ച് അണവിമുക്തമാക്കിയിരുന്നു. വരും ദിവ സങ്ങളില്‍ അര്‍ഹരെ കണ്ടെത്തി കൂടുതല്‍ ഭക്ഷണ സാധനങ്ങള്‍ വീടുകളിലെത്തിച്ച് നല്‍ കാനുള്ള തീരുമാനത്തിലാണ് പ്രവര്‍ത്തകര്‍. ഏരിയ സെക്രട്ടറി ഷെമീം അഹമ്മദ്, ടൗണ്‍ ലോക്കല്‍ സെക്രട്ടറി ടി.കെ ജയന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ്ബി.ആര്‍ ആ ന്‍ഷാദ്, മേഖല ഭാരവാഹികളായ ബിബിന്‍ ബംഗ്ലാവുപറമ്പില്‍, ബാസിത് തുടങ്ങിയ വ രുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

സി.പി.എം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനക്കല്ല്, വില്ലണി, കാള കെട്ടി എന്നിവിടങ്ങളില്‍ അരിയും മരുന്നും വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ പ്ര വര്‍ത്തകരുടെ നേതൃത്വത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍, പലചര ക്ക് കടകള്‍, ബാങ്കുകള്‍, പോലീസ്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ മാസ്‌കും വിതരണം ചെയ്തു.