എരുമേലി : പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് വിജയകരമായ നേട്ടങ്ങൾ കൈവരിച്ച വരെ തെരഞ്ഞെടുത്ത് എല്ലാ വർഷവും നൽകി വരുന്ന ഈ അവാർഡ് ഇത്തവണ ലഭിച്ച ത് ലത്തീഷക്കാണ്. ഭിന്നശേഷിയെന്ന് മുദ്രകുത്തി ഒറ്റപ്പെടലിൽ ജീവിതം തളച്ചിട്ടവർക്കുള്ള പ്രചോദനമാണ് ലത്തീഷയുടെ ജീവിതം. 26 വയസായ ലത്തീഷയെ കണ്ടാൽ ഒരു കൊച്ചു കുട്ടിയാണെന്നേ പറയൂ. പക്ഷെ, പഠനത്തിലും കീബോർഡ് സംഗീതത്തിലും ചിത്രരചന യിലും ലത്തീഷ തന്റെ പ്രതിഭാ പാടവം തെളിയിച്ചത് രോഗവേദനയെ സഹിച്ചുകൊണ്ടാ ണ്. മകൾ ജനനം മുതൽ അത്യപൂർവ രോഗത്തിലാണ് ജീവിതം മുഴുവനും കഴിയേണ്ടി വരികയെന്ന് അറിഞ്ഞത് മുതൽ ഇച്ഛാശക്തിയോടെ കൂടെ നിന്ന് പൊരുതിയ മാതാപിതാ ക്കളാണ് തന്റെ ഏറ്റവും വലിയ ഹീറോ എന്ന് മുംബൈയിലെ അവാർഡ് വേദിയിൽ ലത്തീഷ പറഞ്ഞു. വേദിയിൽ എല്ലാവർക്കുമൊപ്പം നിറഞ്ഞ കണ്ണുകളുമായി പിതാവ് അൻസാരി ആ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു.

എന്റെ കുറവുകളെ സ്നേഹിച്ച എന്റെ അച്ഛനും അമ്മയും ആണ് എന്റെ ജീവിതത്തി ലെ ഏറ്റവും വിലയുള്ള പാഠപുസ്തകം. മുംബൈയിൽ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചങ്ങൾ നിറഞ്ഞ വേദിയിൽ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെ മുന്നിലിരുന്ന് ലത്തീഷ ഇടറിയ ശബ്ദത്തോടെ ഇത് പറയുമ്പോൾ സദസ്സ് ആ വാക്കുകൾക്ക് നിറഞ്ഞ കയ്യടി നൽകി. ഒരു മലയാളി ഡോ. ബത്ര അവാർഡ് വാങ്ങുന്നതിലുപരി അതിലേക്ക് നയിച്ച ജീവിതയാത്ര അപ്പാടെ പറഞ്ഞുതീർക്കുകയായിരുന്നു അപ്പോൾ ലത്തീഷ.

എരുമേലി പുത്തൻപീടികയിൽ അൻസാരി, ജമീല ദമ്പതികളുടെ മകളായി പിറന്ന നാൾ മുതൽ ലത്തീഷ ഇതുവരെ എത്തിയത് ലോകത്തിൽ തന്നെ ഏറ്റവും അത്യപൂർവമായ രോഗവുമായിട്ടാണ്. അസ്ഥികൾ ശോഷിച്ച് ഒടിഞ്ഞുനുറുങ്ങുന്ന വേദനയേറിയ ആ രോഗ ത്തിലും അവൾ ഇപ്പോൾ കേരളത്തിലെ സിവിൽ സർവീസ് പരീക്ഷ എഴുതി ഫലം പ്രതീ ക്ഷിച്ചിരിക്കുമ്പോഴാണ് ഈ അവാർഡ് എത്തിയത്. ഇനിയുള്ള ജീവിതയാത്രയിലും വി ടാതെ കൂടെയുള്ള ആ അപൂർവ രോഗം അവൾക്ക് ഇനിയും ഒരു തടസ്സമേയല്ല. കുറവു കളെ സ്നേഹം കൊണ്ട് പ്രതിരോധിക്കാൻ അച്ഛൻ പഠിപ്പിച്ച സഹനവും ക്ഷമയുമാണ് രാജ്യത്തെ ഏറ്റവും വലിയ പോസിറ്റീവ് ഹീറോ ആയി അവളെ തെരഞ്ഞെടുക്കാൻ നിമിത്തമായത്.

ഇതിനോടകം നിരവധി പുരസ്‌കാരങ്ങളാണ് ലത്തീഷ നേടിയത്. ഡോ. ബത്രസ് അവാർഡ് ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമായ ബഹുമതിയാണ്. ഈ വർഷത്തെ പോസിറ്റീവ് ഹീറോ അവാർഡ് ആണ് കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് ലത്തീഷക്ക് നൽകിയത്. ശ്വസന ഉപകരണത്തിന്റെ സഹായത്തോടെയാണ് വിമാനമാർഗം മുംബൈയിലെത്തി ലത്തീഷ അവാർഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞയിടെ സിവിൽ സർവീസ് പരീക്ഷ എഴു താൻ പരീക്ഷ ഹാളിൽ ശ്വസന ഉപകരണം ഉപയോഗിക്കുന്നതിന് ലത്തീഷക്ക് സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു.