വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ചേനപ്പാടി ഗവ. എൽ. പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ.പ്രതിനിധികളും ചേർന്നാണ് പൂ ർവ വിദ്യാർത്ഥി കൂടിയായ ദേശീയ കായിക താരം ഷഹനാസ് സുലൈമാനെ ആദരിച്ചത്. പൂച്ചെണ്ടുകൾ നൽകി ട്രിപ്പിൾ ജംപ് ദേശീയതാരത്തെ വസതിയിലെത്തി ആദരിച്ചു. അ ത്‌ലറ്റിക്‌സ് രംഗത്ത് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ച അതുല്യ പ്രതിഭയാണ് ഇപ്പോൾ മണിമല സ്പെഷ്യൽ വില്ലേജ് ഓഫീസർ കൂടിയാ യ ഷഹനാസ് സുലൈമാൻ.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.ബി.ഗിരിജ, അധ്യാപകരായ മിനി മാത്യു, അനി ഷാ ജെ.എ, പ്രമീള .ബി, അമ്പിളി സരീഷ്, പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് നിയാസ്, വൈസ് പ്രസിഡന്റ് ഷെനീർ, ജിഷ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. തന്റെ ജീവിതാനുഭവങ്ങളും കായിക രംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങളെ കുറിച്ചും കുട്ടികൾ ചോദിച്ചപ്പോൾ അനുഭവങ്ങൾ പങ്കുവെക്കാൻ ഏറെ സന്തോഷം തോന്നിയെന്ന് ഷഹനാ സ് സുലൈമാൻ പറഞ്ഞു.