ഭാര്യയെ വെട്ടിക്കൊന്ന യുവാവ് സ്വന്തം ലൈംഗികാവയവം മുറിച്ചെടുത്തു. കോട്ടയം പാമ്പാടിക്ക് സമീപം മീനടത്താണ്  ഉച്ചയ്ക്ക് രണ്ടരയോടെ നാടിനെ നടുക്കിയ സംഭ വങ്ങൾ അരങ്ങേറിയത്. മീനടം കങ്ങഴക്കുന്ന് മാളികപ്പടി കണ്ണൊഴുകത്ത് ജോയി തോമസ് (52) ആണ് ഭാര്യ സാറാമ്മ (52)യെ വെട്ടിക്കൊലപ്പെടുത്തിയത്.
രാവിലെ മുതൽ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. പലതവണ വീട്ടിൽ നിന്നും ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. തുടർന്ന് ഉച്ചയോടെ വഴക്ക് മൂർ ഛിക്കുകയും ജോയി വാക്കത്തികൊണ്ട് സാറാമ്മയുടെ കഴുത്തിലും തലയിലും വെട്ടുക യുമായിരുന്നു. ജോലി പലതവണ വെട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇവരെ ജോയി കത്തി കാട്ടി ഭീഷണിപ്പെടു ത്തി. ഇതിനിടെ പാമ്പാടി പൊലീസ് സ്ഥലത്തെത്തി. കത്തി വീശി ആക്രമണ ഭീതി പരത്തി യെ ജോയി സ്വന്തം ലൈംഗികാവയവം മുറിച്ചു. തുടർന്ന് ഇയാൾ സ്വന്തം കാലിന് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടെ ജോയിയും രക്തം വാർന്ന നി ലയിലായി. തുടർന്ന് ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലാക്കി. ഇപ്പോൾ ഇയാൾ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.