എരുമേലി ചെറുവളളി എസ്റ്റേറ്റ് ചാരപ്പറമ്പിൽ അപ്പുവിന്റെയും കൊച്ചുറാണിയുടെ യും മകൻ രഞ്ജിത്ത് ആണ് ജീവിതം പൊലിയുന്ന രോഗാവസ്ഥയിൽ എത്തിയിരിക്കു ന്നത്. ഇരു വൃക്കകളും തകരാറിലായി കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ യിലായിരുന്നു. ഇനി വൃക്ക മാറ്റി വെയ്ക്കാതെ പ്രതിവിധി ഇല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അമ്മ കൊച്ചുറാണി വൃക്ക നൽകി രഞ്ജിത്തിന്റെ ജീവൻ ര ക്ഷിക്കാൻ ഒരുങ്ങിയെങ്കിലും ശസ്ത്രക്രിയക്കും ചികിത്സക്കും സാമ്പത്തിക പ്രയാസം തടസമായിരിക്കുകയാണ്. ഈ മാസം 22 നാണ് ഓപ്പറേഷൻ.
ചെറുവള്ളി എസ്റ്റേറ്റിലെ ലയത്തിലാണ് ഈ നിർധന കുടുംബം കഴിയുന്നത്. എസ്റ്റേറ്റി ലെ തുച്ഛമായ വരുമാനമുള്ള ചെറിയ ജോലി മാത്രമാണ് ഏക ആശ്രയം. ചികിത്സാ സ ഹായ ധനസമാഹാരണത്തിനായി എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ര ക്ഷാധികാരിയായും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റെ അനിശ്രീ സാബു കൺ വീനർ ആയും സമിതി രൂപീകരിച്ചിട്ടുണ്ട്. ചികിത്സാ സഹായം ബാങ്ക് മുഖേനെ നൽ കാൻ ആഗ്രഹിക്കുന്നവർക്ക്‌ താഴെയുള്ള അക്കൗണ്ട് നമ്പർ വഴി നൽകാം.
അക്കൗണ്ട് നമ്പർ : 40745975868
IFSC : SBIN0070105.
എസ്ബിഐ ബാങ്ക് ബ്രാഞ്ച് എരുമേലി.