ദിണ്ഡിഗലിൽ പൊൻകുന്നം ഇളങ്ങുളം സ്വദേശി സ്‌ഫോടനത്തിൽ മരിച്ച നിലയിൽ

Estimated read time 0 min read
Share :

പൊൻകുന്നം ഇളങ്ങുളം ചെങ്ങളം കൊച്ചിലാത്ത് സാബു ജോൺ(59) ദിണ്ഡിഗലിൽ സ്‌ഫോടനത്തിൽ മരിച്ച നിലയിൽ. അടുത്തിടെ ദിണ്ഡിഗലിൽ മാന്തോട്ടം പാട്ട ത്തിനെടുത്തിരുന്നു എന്നാണ് വിവരം. തോട്ടത്തിനുള്ളിൽ ജലാസ്റ്റിൻ സ്റ്റിക് പൊട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമു ണ്ട്.

തമിഴ് നാട് പോലീസും മറ്റ് അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹപരിശോധന നടത്തുന്നതിനിടെ സമീപത്തുനിന്ന് മറ്റൊരു ജലാസ്റ്റിൻ സ്റ്റിക് പൊട്ടി മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം ശനിയാഴ്ച വൈകീട്ട് ചെങ്ങളം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ഭാര്യ: ലവ്‌സി ഇടുക്കി പച്ചടി സ്വദേശിനിയാണ്. മക്കൾ: അനീറ്റ, ലിന്റ, ലിനു. മക്കൾ മൂവരും വിദേശത്താണ്.

Share :

You May Also Like

More From Author

+ There are no comments

Add yours