കൂട്ടിക്കൽ ടൗണിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുവാനായി പതിനൊ ന്ന് വർഷം മുമ്പ് ആരംഭിച്ച കൂട്ടിക്കൽ ടൗൺ കുടിവെള്ള പദ്ധതി അവതാളത്തിൽ. മുൻ വർഷങ്ങളിൽ ജലം സുലഭമായി ലഭിച്ചിരുന്ന പദ്ധതിയിൽ വേനൽ കടുത്തതോടെ വെള്ള  മില്ലാതെ പദ്ധതി നിലക്കുകയായിരുന്നു. കൂട്ടിക്കൽ ചപ്പാത്തിന്റെ സമീപത്തെ ചെക്ക് ഡാമിന്റെ ഷട്ടർ അടച്ചിരുന്നങ്കിൽ പദ്ധതിക്കാവിശ്യമായ ജലം ഏതേഷ്ടം ലഭ്യമാകുമായി രുന്നു.എന്നാൽ ഇവിടെ തകർന്ന ഷട്ടർ നന്നാക്കുവാൻ പഞ്ചായത്ത് തയാറാകാഞ്ഞതാണ് ജലദൗർലഭ്യത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
കൂട്ടിക്കൽ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകൾക്കും വ്യാപാര സ്ഥാപനങ്ങ ൾക്കും കുടിവെള്ളമെത്തിക്കുവാനായി ആരംഭിച്ച പദ്ധതിയാണിത്. മേഖലയിലെ അംഗ ൻവാടികൾ, ഗവ.ആശുപത്രി, സ്കൂൾ എന്നിവിടങ്ങളിലേക്കും ഇ പദ്ധതിയിലൂടെ വെള്ള മെത്തിക്കുന്നുണ്ട്.
മുൻ എം.എൽ.എ കെ.ജെ തോമസിന്റെ ശ്രമഫലമായി രാജ്യസഭ എം.പി യായിരുന്ന സി .പി നാരായണന്റെ ഫണ്ടിൽ നിന്നും 2012-13ൽ അഞ്ച് ലക്ഷം രൂപയും 2014-15ൽ ആറു ലക്ഷം രൂപയും അനുവദിച്ച് ആരംഭിച്ച പദ്ധതിയാണിത്.ഇവിടെ അടിയന്തിരമായി ചെ ക്ക് ഡാം നിർമ്മിക്കണമെന്ന് കുടിവെള്ള പദ്ധതി സൊസൈറ്റി ഭാരവാഹികൾ ആവിശ്യ പ്പെട്ടു.
ഇല്ലങ്കിൽ പഞ്ചായത്ത് ഓഫീസ് പിക്കറ്റിങ്ങ് അടക്കമുള്ള സമരമാർഗങ്ങൾ സ്വീകരിക്കു മെന്ന് സൊസൈറ്റി പ്രസിഡന്റ് എ.കെ ഭാസി, സെക്രട്ടറി പി.എ അബ്ദുൽ സലാം, സൊ സൈറ്റി അംഗം അജി എന്നിവർ പറഞ്ഞു.