പത്തനംതിട്ട പാർലമെൻറ് മണ്ഡലം എൽഡി എഫ് സ്ഥാനാർഥി വീണാ ജോർജിന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം പൂഞ്ഞാർ നി യോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്ക ര ടൗണിൽ നിന്നും ആരംഭിച്ചു.ഇന്ന് രാവി ലെ എട്ടുമണിക്ക് പൂഞ്ഞാർ തെക്കേക്കര ടൗ ണിൽ നിന്നും ലഭിച്ച ആവേശോജ്വലമായ സ്വീ കരണത്തോടുകൂടി എൽഡിഎഫ് സ്ഥാനാർ ത്ഥി വീണാ ജോർജിന്റെ പൂഞ്ഞാർ നിയോജ ക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കം കുറിച്ചു.
പൂഞ്ഞാർ തെക്കേക്കര ക്ക് ശേഷം കല്ലക്കുളം,പെരിങ്ങളം അടിവാരം ,പയ്യാനിത്തോട്ടം കുന്നോന്നി ,പാതാമ്പുഴ മലയിഞ്ചിപ്പാറ, ചോലത്തടം തുടങ്ങിയ കേന്ദ്രങ്ങളിലെ ജനകീയ സ്വീകരണത്തിനുശേഷം കൂട്ടിക്കൽ പഞ്ചായത്തിലെ പറത്താനത്തിലേക്ക് പ്രവേശിച്ചു.
ഉച്ചകഴിഞ്ഞ് 3 മണിക്ക് പനക്കച്ചിറ തുടർന്ന് മടുക്ക, കോരുത്തോട് കുഴിമാവ്,504 കോള നി ,പാക്കാനം, , കണ്ണിമല, പുലിക്കുന്ന് ടോപ്പ്,  താന്നിക്കപതാൽ,പ്ലാക്കപ്പടി, വണ്ടൻപ താൽ , കൊടുകപ്പലം, മുറികല്ലുംപുറം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മുണ്ടക്കയം ടൗണിൽ എത്തിച്ചേരുന്ന സ്ഥാനാർത്ഥിക്ക് മുണ്ടക്കയം പൗരാവലിയുടെയും  ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും ഉജ്ജ്വലമായ വരവേൽപ്പ് നൽകും.
അതിനുശേഷം റോഡ് ഷോ ആയിപുത്തൻചന്ത വഴി പുഞ്ചവയൽ എത്തി ചേർന്ന്, തുടർ ന്ന് ചേരുന്ന മഹാസമ്മേളനത്തിൽ ഇന്നത്തെ ദിവസത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ പര്യടന പരിപാടികൾ സമാപിക്കും