കോട്ടയം: സ്ത്രീകളെ പീഢിപ്പിക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത ഇത്തരം  ക്രൂരകൃത്യങ്ങള്‍ ക്ക് വധശിക്ഷ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌നേഹക്കൂട് അഭയമന്ദിര ത്തിന്റെ ഒന്നാം വാര്‍ഷികാഘോഷവും സ്ത്രീ സുരക്ഷാ സെമിനാറും ഉദ്ഘാടനം ചെ യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം അനുവദിക്കുമെങ്കില്‍ ഇത്തരക്കാരെ വെടിവെച്ചു കൊല്ലാന്‍ താന്‍ സന്നദ്ധനാണെ ന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടാന്‍ ഇടയാവരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അഭയ മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം പി.സി. ജോര്‍ജ് കേക്കുമുറിച്ചു.
അഭയമന്ദിരം ഡയറക്ടര്‍ നിഷാ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ വി.റ്റി. സോമന്‍കുട്ടി, എബി ജെ.ജോസ്, രജനി മദനന്‍, റാണി സാംജി, രതീഷ് എന്നിവര്‍ പ്രസംഗിച്ചു.