കാഞ്ഞിരപ്പള്ളി : ദളിത് ക്രൈസ്തവ സംവരണ വിഷയത്തില്‍ സ്ഥാനാര്‍ത്ഥികള്‍ അനു കൂലമായ നിലപാട് സ്വീകരിക്കണമെന്ന് ഡിസിഎംഎസ് എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ മോണ്‍: ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ആവശ്യപ്പെട്ടു.

ഡിസിഎംഎസ് സംസ്ഥാന തലത്തിലും രൂപതാ തലത്തിലും നടത്തിവരുന്ന പ്രവര്‍ത്ത നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കാഞ്ഞിരപ്പള്ളി രൂപതയില്‍ ദളിത് ക്രൈസ്തവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് രൂപതയും ഡിസിഎംഎസ് സംഘടനയും പ്രവര്‍ത്തിക്കു ന്നതെന്ന് രൂപതയ്ക്കുള്ളിലെ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പ്രസ്ഥാനങ്ങളിലും ദ ളിത് ക്രൈസ്തവരുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നുണ്ടെന്നും വികാരി ജനറാള്‍ ഓര്‍ മ്മിപ്പിച്ചു. ദളിത് ക്രൈസ്തവ സഹോദരങ്ങള്‍ക്ക് ഭവന നിര്‍മ്മാണം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം എന്നീ ശുശ്രൂഷകളേയും വികാരി ജനറാള്‍ മോണ്‍: ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ അഭിനന്ദിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയില്‍ കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് പ്രത്യേക പാസ്റ്ററല്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടുകയും അന്നുതന്നെ DOVE എന്ന ചാരിറ്റബിള്‍ സംഘടന രൂ പീകരിച്ചുകൊണ്ട് ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനുകള്‍ക്ക് വിദ്യാഭ്യാസ സഹായം നടത്തി വരുന്നെന്നും അതോടൊപ്പം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജില്‍ ദളിത് ക്രൈസ്തവ സമൂഹത്തില്‍ നിന്നും ഒരാള്‍ പ്രൊഫസറായി ജോലി ചെയ്യുന്നെന്നും ആമുഖ പ്രസംഗത്തില്‍ രൂപതാ ഡയറക്ടര്‍ റവ. ഫാ. ജോസുകുട്ടി ഇടത്തിനകം അറിയിച്ചു.

ദളിത് ക്രൈസ്തവര്‍ക്ക് സഭയ്ക്കുള്ളിലല്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തിലാണ് ഇടം നേടേണ്ടത്. സാമൂഹിക സാമ്പത്തിക രംഗത്ത് വളരെയധികം ദുര്‍ബലരായ ദളിത് ക്രൈസ്തവരുടെ ”ഉന്നമനം” തങ്ങളുടെ ജന്മാവകാശമായ സംവരണത്തിലൂടെ മാത്രമെ സാധ്യമാകുകയുള്ളൂ എന്ന സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്, സഭയും സംഘടനയും കഴിഞ്ഞ 70 വര്‍ഷക്കാലമായി ദളിത് ക്രൈസ്തവര്‍ക്ക് സംവരണം എന്ന മുദ്രാവാക്യ ത്തോടെ മുന്നോട്ട് നീങ്ങുന്നതെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ രൂപതാ ഡിസിഎംഎസ് പ്രസിഡന്റ്  വിന്‍സെന്റ് ആന്റണി ആനിക്കാട് പറഞ്ഞു. യോഗത്തില്‍ കാഞ്ഞിരപ്പ ള്ളി രൂപതാ PRO ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, ഡിസിഎംഎസ് രൂപതാ ഓര്‍ഗനൈ സര്‍ ഷാജി ചാഞ്ചിക്കല്‍ , ഉഇങട രൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വര്‍ഗ്ഗീസ് തോമസ്, റ്റിറ്റി ചാക്കോ, പ്രീജ ഷാജി, സലോമി റോബി, ചാക്കോ സ്‌കറിയ എന്നിവര്‍ സംസാരിച്ചു.