കാഞ്ഞിരപ്പള്ളി: മണിമല, കാഞ്ഞിരപ്പള്ളി ടൗണുകളില്‍ വോട്ടഭ്യര്‍ത്ഥിച്ച് കണ്ണന്താ നം. ബുധനാഴ്ച രാവിലെ മണിമല ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ടഭ്യര്‍ത്ഥി ച്ചാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഉച്ചയോടെ കാഞ്ഞിരപ്പള്ളി ടൗണി ലെ വ്യാപാര സ്ഥാപനങ്ങളിലും എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം വോട്ടഭ്യര്‍ത്ഥിച്ചു.
വൈകിട്ട് വാഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പഞ്ചായത്ത്തല കണ്‍വന്‍ ഷനിലും പങ്കെടുത്ത് സംസാരിച്ചു.നേതാക്കളായ വി.എന്‍. മനോജ്, ടി.ബി. ബിനു, മധു ഒളോമന, കെ.കെ. മോഹനന്‍ നായര്‍, ജെ.എസ്. ജോഷി, എസ്. മിഥുല്‍, ലാലിച്ചന്‍ അഞ്ചനാട്ട്, അമ്പിളി ഉണ്ണികൃഷ്ണന്‍, സിന്ധു സോമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.