പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കേരളാ കോ ണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പന്‍ മല്‍സരിക്കു മെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍.മണ്ഡലത്തില്‍ സജീവമാകുവാന്‍ സജിക്ക് പി ജെ ജോ സഫ് നിര്‍ദ്ദേശം നല്‍കിയതായാണ് അറിവ്. കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും ഏ റ്റുമാനൂരും പൂഞ്ഞാറും വെച്ചുമാറുന്ന അവസ്ഥയുണ്ടായാല്‍ മാത്രമേ ഇതിന് മാറ്റമുണ്ടാ കുകയുള്ളൂ.അങ്ങനെയാണെങ്കില്‍ പോലും ഏറ്റുമാനൂരില്‍ സജി മഞ്ഞകടമ്പന് തന്നെ യാണ് പ്രഥമ പരിഗണന.

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പില്‍ ഏറ്റവുമാദ്യം പി ജെ ജോസഫിനൊപ്പം കൂടിയ നേതാ വാണ് സജി മഞ്ഞകടമ്പില്‍. കേരളാ കോണ്‍ഗ്രസ്സിലെ ചലിക്കുന്ന നേതാവായ സജി മ ഞ്ഞകടമ്പന്‍ പിളര്‍പ്പിനു ശേഷം ഇതുവരെ അമ്പതോളം പരിപാടികളാണ് സംഘടിപ്പി ച്ചത്. പിളര്‍പ്പിന് ശേഷം കോട്ടയം ജില്ലയില്‍ പാര്‍ട്ടിക്കു കിട്ടേണ്ട സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നിന്നു പടനയിച്ചതും സജിയാണ് ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ പാര്‍ട്ടി ക്കുള്ളിലും സജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരഭിപ്രായമില്ല. മുമ്പ് യൂത്ത് ഫ്രണ്ടി ന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് 2016 ല്‍ അവസാന നിമിഷമാണ് പൂ ഞ്ഞാര്‍ സീറ്റ് സജി മഞ്ഞകടമ്പന് നഷ്ടമായത്.