ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് പ്രവർ ത്തിക്കുന്ന ധർമ്മ സ്ഥാപനങ്ങൾക്ക് റേഷൻ ഉൾപ്പെടെയുള്ള ആവശ്യ സഹായങ്ങൾ ലഭി ക്കുന്നില്ലെന്ന് പിസി ജോർജ് എം.എൽ.എ. ഓർഫനേജ് ആൻഡ് അദർ ചാരിറ്റബിൾ ഹോംസ് ( സൂപ്പർവിഷൻ ആൻഡ് കൺട്രോൾ)ആക്ട് 1960 പ്രകാരം സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡ് എല്ലാ നാല് വ ർഷം കൂടുമ്പോളും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ധർമ്മ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകണം. ഇത്തരത്തിലുള്ള അംഗീകാരം ലഭിച്ചാൽ മാത്രമേ റേഷൻ, ഗ്രാൻഡ് എന്നിവ ലഭിക്കുകയുള്ളൂ രജിസ്‌ട്രേഷൻ ലഭിക്കാത്തതിനാൽ ഓണക്കിറ്റും ഇവർക്ക് അന്യമായി രുന്നു.
15 പേരടങ്ങുന്ന ഓർഫനേജ് കൺട്രോൾ ബോർഡ് 5 വർഷത്തേക്കാണ് രൂപീകരിക്കുന്നത് ധർമ്മ സ്ഥാപനങ്ങൾക്ക് 4 വർഷം കൂടുമ്പോൾ അംഗീകാരം നൽകുന്നത് ഈ ബോർഡാ ണ്. കഴിഞ്ഞ ഒക്ടോബർ 19 ന് തിരഞ്ഞെടുപ്പ് നടത്തി 5 പേരെ തിരഞ്ഞെടുത്തുവെങ്കിലും 15 അംഗ സമിതിയെ ഇതുവരെ രൂപീകരിച്ചിട്ടില്ല ബോർഡ് രൂപീകരിക്കാത്തതിനാൽ സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ എടുക്കുവാനോ, പുതുക്കുവാനോ നിലവിൽ സംവിധാന മില്ലെന്ന് പിസി ജോർജ്ജ് എം.എൽ.എ ആരോപിച്ചു.