ലോക്ക് ഡൗണ്‍ നിരോധനാഞ്ജ നിലനില്‍ക്കേ അനധികൃതമായി കൂട്ടം ഇട ത്ത് പോലീസ് ലാത്തി വീശി. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തുമാണ് പോലീസ് ലാത്തി വീശിയത്. മുണ്ടക്കയം ടൗണിലും കാഞ്ഞിരപ്പള്ളി ടൗണ്‍, കോവില്‍ കടവ്, കൊടുവന്താനം, പേട്ട വാര്‍ഡ് , പൂതക്കുഴി എന്നിവിടങ്ങ ളില്‍ പോലീസ് ലാത്തി വീശിയത്. യാതൊരു യാത്ര രേഖകളുമില്ലാതെ വാ ഹന ഉടമകള്‍ക്കെതിരെയും കേസ് രജിസ്ടര്‍ ചെയ്തു.

ഇത്തരത്തില്‍ പന്ത്രണ്ട് മണി വരെ 300 ല്‍ പരം വാഹന ഉടമകള്‍ക്കെതിരെ യാണ് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പത്ത് സ്റ്റേഷനു കളില്‍ കേസ് രജിസ്ട്രര്‍ ചെയ്തത്.

സംസ്ഥാനത്തു നിലവിലുള്ള നിരോധനം ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കെതിരെ സ്വീക രിക്കുന്ന നടപടികള്‍ നാളെ മുതല്‍ ശക്തിപ്പെടുത്തും. വ്യക്തമായ കാരണങ്ങള്‍ കൂടാതെ യും നിര്‍ദേശം ലംഘിച്ചും യാത്ര ചെയ്യുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി കള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ന്യായമായ ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാ ന്‍ അനുവദിക്കൂ.

സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സത്യവാങ്മൂലം ഹാജരാക്കിയാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പോലീസ് ഇതു മട ക്കി നല്‍കും. യാത്ര ചെയ്യുന്ന ആള്‍ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേ ണ്ടതില്ല.