കാഞ്ഞിരപ്പള്ളി:ചിറ്റാർ പുഴയിലെ ജലം ഒരു കൂട്ടർ മലിനമാക്കുമ്പോൾ, മറ്റൊരു കൂട്ടർ ഇതേ മലിനജലം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തി. പഞ്ചാ യത്ത്, ഹരിത കേരള മിഷൻ, ആരോഗ്യ വകുപ്പ്, ചിറ്റാർപുഴ പുനർജനി സംരക്ഷണ സ മിതി എന്നിവയുടെ നേതൃത്വത്തിൽ ചിറ്റാർ പുഴയുടെ തീരത്ത് നടത്തിയ പരിശോധ നയിലാണ് ഇത്തരം കാഴ്ചകൾ കണ്ടത്.
ചില സ്ഥാപനങ്ങൾ അഴുക്കുചാലുകൾ പുഴയിലേക്കു നീട്ടിവച്ചിരിക്കുമ്പോൾ പുഴയിൽ ഓലി കുത്തി ചില സ്ഥാപനങ്ങളിലേക്ക് വെള്ളം ശേഖരിക്കുന്നതായും കണ്ടെത്തി. പേ ട്ടക്കവലയിലെ പൊട്ടത്തോടിന്റെ തീരത്തുള്ള കിണറിൽ നിന്നു സ്വകാര്യ വ്യക്തി മലി നജലം ശേഖരിച്ച് ടൗണിലെ വിവിധ സ്ഥാപനങ്ങൾക്ക് വിൽപന നടത്തുന്നതായും ക ണ്ടെത്തി. ഇതു സംബന്ധിച്ചു നോട്ടിസ് നൽകി നടപടി സ്വീകരിക്കാൻ പഞ്ചായത്തും ആരോഗ്യവകുപ്പും തീരുമാനിച്ചു. 
കുരിശുകവല, ബസ് സ്റ്റാൻഡ് ഭാഗം, പേട്ടക്കവല ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ചി റ്റാർ പുഴയുടെയും പേട്ടക്കവലയിലെ പൊട്ടത്തോടിന്റെയും തീരത്തു നടത്തിയ പരി ശോധനയിലാണ് ഇവ കണ്ടെത്തിയത്.ചിറ്റാറിൽ നിന്നും പൊട്ടത്തോട്ടിൽ നിന്നും മ ലിന ജലത്തിന്റെ സാംപിളുകൾ സംഘം പരിശോധനയ്ക്കായി ശേഖരിച്ചു.
പച്ചക്കറി, പഴം,മത്സ്യ-മാസ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും പുഴയിലേക്ക് തള്ളരുതെന്ന നിർദേശം കച്ചവട സ്ഥാപനങ്ങൾക്ക് നൽകി. തുടർന്നും പരിശോധനകൾ തുടരും. പു ഴയിലേക്ക് നീട്ടിവച്ചിരിക്കുന്ന മാലിന്യ പൈപ്പുകൾ മാറ്റാത്തവർക്കെതിരെ നിയമ നട പടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 
ചിറ്റാർപുഴ പുനർജനി പദ്ധതി കോ ഓർഡിനേറ്ററും പഞ്ചായത്തംഗവുമായ എം.എ. റി ബിൻ ഷാ, പഞ്ചായത്ത് ക്ലാർക്ക് സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഹരിത കേരളം മിഷൻ റിസോഴ്സ് പഴ്സൻ അൻഷാദ് ഇസ്മായിൽ, ഷാ ബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്‌. കഴിഞ്ഞ മാസം ടൗണി നു സമീപ പ്രദേശത്തെ 10 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.