ചക്ക പറിക്കുന്നതിനിടെ  വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു, വൈദ്യുതഘാതമേറ്റ ഒ പ്പമുണ്ടായിരുന്ന പിതാവ് പരിക്കുകളോടെ ആശുപത്രിയിൽ… 
കാഞ്ഞിരപ്പള്ളി പനച്ചേപ്പള്ളി പൈനുംമൂട്ടിൽ ഡൊമിനിക് ( നൈനാച്ചൻ) ന്റെ മകൻ ജി ക്കു ഡൊമിനിക്കാണ്(25 )  വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞത്. ഇന്ന് രാവിലെ പതി നൊന്നരയോടെ വീടിനടുത്തുള്ള പുരയിടത്തിൽ ചക്ക പറിക്കുന്നതിനായി പിതാവിനൊ പ്പം പോയപ്പോഴാണ് അപകടത്തിൽ പെട്ടത്. റബ്ബർ മരത്തിൽ  ഇരുമ്പു ഏണി വച്ച് കയ റി അടുത്തുള്ള പ്ലാവിലെ ചക്കയിടുവാൻ  ശ്രമിച്ചപ്പോൾ, ഏണി മരത്തിൽ നിന്നും തെന്നി അടുത്തുകൂടി പോയിരുന്ന  11 കെ വി വൈദ്യൂതി കമ്പിയിൽ  മുട്ടുകയും, ജിക്കുവിനും പിതാവിനും വൈദ്യുതാഘാതൽക്കുകയുമായിരുന്നു.
ഗുരുതരമായി  പരുക്കേറ്റ ജിക്കുവിനെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരു ന്നു.ജിക്കു  ഇൻഡ് ബാങ്കിലെ ജീവനക്കാരനാണ്. പിതാവ് നൈനാച്ചൻ പരുക്കേറ്റു. ജന റൽ ആശുപത്രിയിൽ ചികിൽസയിലാണ്. ജിക്കുവിന്റെ മൃതദ്ദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്കാരം വെള്ളിയാഴ്ച്ച പതിനൊന്ന് മണിക്ക് കാ ഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടക്കും.