ബസ്റ്റാൻ്റിന് സ്ഥലമേറ്റെടുക്കുന്നതുൾപ്പെടെയുള്ള ജനക്ഷേമപദ്ധതികളുമായി കാഞ്ഞിരപ്പ ള്ളി പഞ്ചായത്തിൻ്റെ ജനകീയബഡ്ജറ്റ്. വൈസ് പ്രസിഡൻ്റ് റിജോ വാളാന്തറ അവത രിപ്പിച്ച ബഡ്ജറ്റിൽ ഇതു കൂടാതെ ഒട്ടേറെ ജനക്ഷേമപദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കു ന്നത്. ബഡ്ജറ്റവതരണ യോഗത്തിൽ പ്രസിഡൻ്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു.ബ സ്റ്റാൻ്റിന് സ്ഥലമേറ്റെടുക്കാൻ 1കോടി 20 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയി രിക്കുന്നത്. വിഴിക്കത്തോട് ആയുർവേദ ആശുപത്രിയ്ക്ക് കെട്ടിടം നിർമ്മിക്കാൻ 25 ല ക്ഷം രൂപയും, കാഞ്ഞിരപ്പള്ളി ഹോമിയോ ആശുപത്രിയ്ക്ക് കെട്ടിടം നിർമ്മിക്കാൻ 25 ലക്ഷം രൂപയും ബഡ്ജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുത്തി കരിമ്പു കയം ടൂറിസം പദ്ധതിക്ക് 10 ലക്ഷം രൂപയും, ആർദ്രം പദ്ധതിക്ക് 45 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സഹൃദയ വായന ശാലയ്ക്ക് കെട്ടിടം നിർമ്മിക്കാൻ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 4 കോടി രൂപ വകയിരിത്തിയിട്ടുണ്ട്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വ നിതകാൻ്റീൻ തുടങ്ങാൻ 2 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്.വനിത ക്ഷേമ പദ്ധതി യുടെ ഭാഗമായി നാപ്കിൻ വെൻഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ 16 ലക്ഷം രൂപയും ലൈ ഫ് ഭവന നിർമ്മാണത്തിന് 90 ലക്ഷത്തി 44800 രൂപയും,പൊതു ശ്മശാനത്തിന് 50 ലക്ഷം രൂപയും, അറവുശാലയ്ക്ക് 50 ലക്ഷം രൂപയും, പ്ലേഗ്രൗണ്ട് 25 ലക്ഷം രൂപയും, പരുന്തു മല വഴിയമ്പല പുനർനിർമ്മാണത്തിന് 2 ലക്ഷത്തി 50000 രൂപയും, മാലിന്യ സംസ്ക്കര ണ പ്ലാൻ്റുകൾക്ക് 20 ലക്ഷം രൂപയും, കരിമ്പുകയുപൈപ്പ് ലൈൻ ദീർഘിപ്പിക്കാൻ ഒരു കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി.

ഇതു കൂടാതെ റോഡ് നിർമ്മാണത്തിന് 1 കോടി 20 ലക്ഷത്തി 40000 രൂപയും, മെയിൻ്റ ൻസിന് 1 കോടി 52 ലക്ഷത്തി 9 1000 രൂപയും, കുടിവെള്ള പദ്ധതിക്ക് 50 ലക്ഷം രൂപ യും,  പേട്ടക്കവലയിൽ ഓപ്പൺ സ്റ്റേജും, പാർക്കിംഗ് ഗ്രൗണ്ടും നിർമ്മിക്കാൻ 4 കോടി 20 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.4033 70806 രൂപ വരവും, 381926565 രൂപ ചെ ലവും ,214 44241 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നതാണ് കാഞ്ഞിരപ്പള്ളി പഞ്ചായ  ബഡ്ജറ്റ്.