കാഞ്ഞിരപ്പള്ളി സ്വദേശിയുടേ ഓട്ടോ മോഷ്ടിച്ച കേസിൽ പാറത്തോട് സ്വദേശി ജലീൽ എന്ന പുലി ജലീലിനെയാണ് കാഞ്ഞിരപ്പള്ളി കോടതി 2 വർഷം തടവും 10000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലങ്കിൽ 3മാസം കൂടി തടവ് അനുഭവിക്കണം. 2016 ഡിസംബറിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

പാറത്തോട് ഹൈറേഞ്ച് ഹോസ്പിറ്റലിനു മുൻപിൽ പാർക്ക്‌ ചെയ്തിരുന്നു ഓട്ടോ മോഷ്ടിച്ചതാണ് സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡ്വക്കേറ്റ് രശ്മി രമേശ്‌ ഹാജ രായി. കാഞ്ഞിരപ്പള്ളി മുൻ മുൻ ഇൻസ്‌പെക്ടർ എ.എസ് അൻസിൽ, എ.എസ്.ഐ ബിജി ജോർജ് എന്നിവർ ആയിരുന്നു അനേഷണ ഉദ്യോഗസ്ഥർ.