കാഞ്ഞിരപ്പള്ളി: സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കും പീഡനത്തിനുമെതി രെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കാഞ്ഞിരപ്പ ള്ളി പേട്ട കവലയിൽ പ്രതിഷേധ ജ്വാല നടത്തി.

സംഘടനയുടെ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം ചെയ്തു. ഏരിയാ പ്ര സിഡണ്ട് സുപ്രഭാ രാജൻ അധ്യക്ഷയായി.സെക്രട്ടറി റസീനാ മുഹമ്മദ് കുഞ്ഞ് സ്വാഗതം പറഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ, റജീനാ റഫീഖ്, പി ജി വസന്തകുമാരി, ലതാ എബ്രഹാം എന്നിവർ സംസാരിച്ചു.