സൊസൈറ്റിയുടെ 22-ാം വാർഷിക ആഘോഷങ്ങൾ സേവന പ്രവർത്തനങ്ങൾക്കായി മാ റ്റിവച്ചു. പൊൻകുന്നം തോണിപ്പാറ സംഘമിത്രമെൻസൊസൈറ്റിയുടെ നേതൃത്വത്തിൽ തോണിപ്പാറ-ആഴാന്തക്കുഴി റോഡിന്റെ വശങ്ങളിലെ കാട് വെട്ടി വൃത്തിയാക്കി. വാഹ ന യാത്രികരുടെ കാഴ്ച മറക്കുന്ന തരത്തിൽ വളർന്ന് നിന്ന കാടുകളാണ് കാട് വെട്ട് മെഷീ ന്റെ സഹായത്തോടെ പ്രവർത്തകർ വെട്ടിമാറ്റിയത്.

സൊസൈറ്റിയുടെ 22-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് റോഡ് വൃത്തിയാ ക്കിയത്. സൊസൈറ്റി പ്രസിഡൻറ്.റ്റി.പി. ശിവരാജൻ, സെക്രട്ടറി വി.എൻ.രാജൻ, ട്രഷ റർ വി.ആർ. രഘു തുടങ്ങിയവർ നേതൃത്വം നല്കി..