കുറിച്ചി ഇത്തിത്താനം പൊൻപുഴ ഭാസ്കരൻ കോളനി പുതുവേലിൽ വീട്ടിൽ മനുവിന്റെ മകൻ ജിബിൻ (21) എന്നയാളെയാണ് മോഷണക്കേസിൽ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത് . കുറിച്ചി പുളിമൂട് ഭാഗത്ത് പാർക്ക് ചെയ്ത മംഗലാപുരത്ത് ജോലി ചെയ്യുന്ന യുവതിയുടെ സ്കൂട്ടർ ആണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ചതിനു ശേഷം സ്കൂട്ടർ ഇയാളുടെ വീട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിൽ സംശയാസ്പദമായ രീതിയിൽ ജിബിനെ കണ്ടപ്പോൾ പോലീസ് ചോദ്യം ചെയ്യുകയും തുടർന്ന് പ്രതി പോലീസിനെ വെട്ടിച്ച് ഓടുകയും ആയിരുന്നു. തുടർന്ന് പ്രതിയെ പിന്തുടർന്ന പോലീസ് ഇയാളുടെ വീട്ടിൽ എത്തുകയും യുവതിയുടെ മോഷണം പോയ സ്കൂട്ടർകാണുകയും ജിബിനെ പിടികൂടുകയുമായിരുന്നു. ഇയാൾ മുൻപ് കടുത്തുരുത്തിയിൽ ഗൃഹനാഥനെ തോട്ട എറിഞ്ഞതിനു ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. ചിങ്ങവനം എസ്. എച്ച്. ഓ. ടി. ആർ.ജിജു, സി.പി.ഓ മാരായ പ്രകാശൻ,സതീശൻ, മണികണ്ഠൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.