ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ അനസ് മകൻ അൽത്താഫ് (20) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽലഹരി വസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പത്താഴപ്പടി ഭാഗത്തു വച്ച് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. ഇയാള്ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരുടെ വിവരങ്ങള് ശേഖരിച്ചു വരികയാണെന്നും അവര്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ.ബാബു സെബാസ്റ്റ്യൻ, സബ്ബ് ഇൻസ്പെക്ടർ വിഷ്ണു വി.വി, സിവിൽ പോലീസ് ഓഫീസർമാരായ ജോബി ജോസഫ്, ശരത്കൃഷ്ണദേവ്, ജിനു. ജി നാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.