സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ യുടെയും സംയുക്താഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ ഉറ പ്പാക്കുക എന്ന ലക്ഷ്യത്തോടെ എൻ്റെ തൊഴിൽ എൻ്റെ അഭിമാനം എന്ന പദ്ധതിയുടെ രണ്ടാംഘട്ട സർവേയ്ക്ക് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തുടക്കമായി.

21നും –  41 വയസ്സിനുമിടയിൽ പ്രായമുള്ള ബിരുദാനന്തര ബിരുദം, ബിരുദം, ഐ.ടി .ഐ, ഡിപ്ളോമ ബിരുദധാരികൾക്ക് സ്വകാര്യ, സർക്കാർ ,അർദ്ധസർക്കാർ മേഖലയി ൽ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച്  ജോലി ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ല ക്ഷ്യം.ബിരുദാനന്തര ബിരുദം, ബിരുദം,ഐ.ടി.ഐ,ഡിപ്ലോമ എന്നി ബിരുദധാരിക ളുടെ വീട്ടിൽ എത്തിയാണ് വിവരങ്ങൾ  ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 20 നും 51 – നും ഇടയിൽ പ്രായമുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ വിവരങ്ങ ളാ ണ് ശേഖരിച്ചത്.പി.എ ഷെമീർ ,സി.ഡി.എസ് അംഗം സാനി നസീർ ,അമീന ബഷീർ, ആയിഷ നസീർ ,റോസമ്മ സന്തോഷ്,അനു സലാം എന്നിവർ സർവ്വേക്ക്  നേതൃത്വം നൽകി.