കാഞ്ഞിരപ്പള്ളി സിപിഎം ഏരിയ സമ്മേളനം 15 മുതല്‍ 18 വരെ കൂരാലിയില്‍ നടത്തും. 15ന് കൊടിമര, പതാക, ബാനര്‍ ജാഥകള്‍. വൈകിട്ട് അഞ്ചിന് ഗൗരി ലങ്കേഷ് നഗറില്‍ നടത്തുന്ന സാംസ്‌കാരിക സമ്മേളനം കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

16ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം കെവിഎല്‍പി സ്‌കൂളില്‍ (കെ.കെ.ശശികു മാര്‍ നഗര്‍)  ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി പി.എന്‍.പ്രഭാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പി ക്കും. 
17ന് രാവിലെ ഒന്‍പതു മുതല്‍ പൊതുചര്‍ച്ച, തിരഞ്ഞെടുപ്പ്. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊപ്രാകുളത്തു നിന്നും ചുവപ്പു സേന മാര്‍ച്ച് .നാലിന് ഒന്നാം മൈലില്‍ നിന്നും പൊതുപ്രകടനം. വൈകിട്ട് അഞ്ചിന് കൂരാലിയില്‍ നടത്തുന്ന പൊതുസമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി അധ്യക്ഷത വഹിക്കും.