കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ മുന്നണി മാറ്റം തദ്ദേശ തെരഞ്ഞെടുപ്പിൽ കോ ൺഗ്രസിൻ്റെ വിജയ സധ്യതകളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കെ.പി.സി.സി സെക്ര ട്ടറി നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. കോൺഗ്രസ്  മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനം മുൻ കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണ്. ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് സ്ഥാന മാറ്റം ഇതിന് വേണ്ടി ഉണ്ടാക്കിയ ഒരു കാരണം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രസിഡന്റ് ജോബ് കെ. വെട്ടത്തിൻ്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാ രായ പി.എ.ഷെമീർ, റോണി കെ ബേബി, പ്രകാശ് പുളിക്കൻ, ബ്ലോക്ക് വൈസ് പ്രസിഡ ന്റ്മാരായ ഒ.എം ഷാജി,പി. ജീരാജ് ,ജി.സുനിൽകുമാർ, സെൻട്രൽ സർവീസ് സഹകര ണ ബാങ്ക് പ്രസിഡന്റ് ടി.എസ്.രാജൻ, സുനിൽ തേനംമ്മാക്കൽ,ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ആഗസ്തി, ഗ്രാമപഞ്ചായത്തംഗം ജാൻസി ജോർജ്, മഹിളാ കോൺഗ്രസ് മണ്ഡ ലം പ്രസിഡന്റ് സിനി ജിബു എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാ ഹികളായ നായിഫ് ഫൈസി, നിബു ഷൗക്കത്ത്, എം.കെ ഷെമീർ, മണ്ഡലം പ്രസിഡൻ്റ് അഫ്സൽ കളരിക്കൽ, റസിലി തേനംമാക്കൽ എന്നിവർ പ്രസംഗിച്ചു.