എരുമേലി : രണ്ട് വർഷം മുമ്പ് തുടങ്ങിയ പ്രമേഹം ഒടുവിൽ വൃക്കകളെ പിടികൂടി മരണമുഖത്തെത്തിയ സുരേഷിൻറ്റെ മുമ്പിൽ പഴയ സഹപാഠികൾ എത്തിയത് ആശ്വാസ വാക്കുകൾ മാത്രം ചൊരിയാനായിരുന്നില്ല. വൃക്ക മാറ്റിവെച്ചാൽ ജീവിതം തിരികെ കിട്ടുമെന്നതിന് തികയാതിരുന്ന രണ്ട് ലക്ഷം രൂപയാണ് അവർ സുരേഷിൻറ്റെ കയ്യിൽ വെച്ചു കൊടുത്തത്. 27 ന് കൊച്ചിയിലെ  ആശുപത്രിയിൽ സുരേഷിന് വൃക്ക മാറ്റി വെക്കൽ ശസ്ത്രകിയ നടക്കുമ്പോൾ സഹപാഠികളുടെ മാത്രമല്ല ഒരു നാടിൻറ്റെയാകെ പ്രാർത്ഥനകളും കൂടെയുണ്ടാകും.
കാഞ്ഞിരപ്പളളി അമൽ ജ്യോതി കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇരുമ്പൂന്നിക്കര വട്ടുകളത്തിൽ സുരേഷ്. രോഗബാധിതനായതോടെ ചികിത്സക്കായി കടക്കെണിയിലായി. ഇതറിഞ്ഞ നാട്ടുകാർ സഹായ ധനം സ്വരൂപിച്ച് നൽകിയതിന് പുറമെയാണ് സഹപാഠികളും കാരുണ്യം ചൊരിഞ്ഞത്. ഭാര്യയും പഠിച്ചുകൊണ്ടിരി ക്കുന്ന മൂന്ന് കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിൻറ്റെ ആകെയുളള ആശ്രയമാണ് സുരേഷ്. ചികിത്സക്ക് നാട്ടുകാരും സഹപാഠികളും നൽകിയ തുക വലിയ ആശ്വാസ മായിരുന്നെങ്കിലും വൃക്ക മാറ്റിവെക്കാതെ നിവൃത്തിയില്ലെന്ന സ്ഥിതിയിലായതോടെ ദുരിതക്കടലിലാവുകയായിരുന്നു.
ചെലവേറിയ ശസ്ത്രക്രിയക്കും വൃക്കക്കും മാർഗമില്ലാതെ വലഞ്ഞപ്പോഴാണ് ദൈവദൂ തരെപ്പോലെ സുമനസുകൾ തേടിയെത്തിയത്. അനുയോജ്യമായ വൃക്കയും ശസ്ത്രക്രിയ ക്കുളള തുകയും അങ്ങനെയാണ് ലഭിച്ചത്. എരുമേലി സെൻറ്റ് തോമസ് ഹൈ സ്കൂളിൽ 1993-94 ബാച്ചിൽ സുരേഷിനൊപ്പം പഠിച്ച പഴയ സഹപാഠികളുടെ വാട്സ്ആപ് ഗ്രൂപ്പി ലെ 15 പേർ ചേർന്ന് ഒരാഴ്ചക്കുളളിൽ രണ്ട് ലക്ഷം രൂപ സമാഹരിച്ച് ശസ്ത്രക്രിയക്കു ളള ചെലവിലേക്ക് നൽകുകയായിരുന്നു.
സഹപാഠികളിലൊരാളുടെ വിദേശത്തുളള ബന്ധുവും സഹായധനം നൽകി. പഴയ ക്ലാസ് മുറികളിലെ ഓർമകളൊക്കെ വിസ്മരിച്ച് ജീവിതത്തിൻറ്റെ തിരക്കിലൊഴുകുന്നവർക്കിട യിൽ വേറിട്ട സ്നേഹമായി മാറുകയാണ് ഈ കാരുണ്യക്കാഴ്ച.