പാലായിൽ നടന്ന 63 -മത് ജില്ലാ അത്ലറ്റിക്സ് ചാമ്പ്യഷിപ്പിൽ  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ്, പുരുഷബോയ്സ് -20 വിഭാഗത്തിൽ ചാമ്പ്യ ന്മാരായി. പുരുഷ വിഭാഗത്തിൽ 7 സ്വർണ്ണം ,11 വെള്ളി ,4 വെങ്കലവും നേടി 126 പോയി പോയിന്റുംബോയ്സ് അണ്ടർ -20  വിഭാഗത്തിൽ 9  സ്വർണ്ണവും ,8  വെള്ളിയും 6 വെങ്കലവും ഉൾപ്പടെ 135  പോയിന്റ് നേടിയാണ് ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്. മലപ്പുറത്തു നടക്കുന്ന സംസ്‌ഥാന ജൂനിയർസീനിയർ മ ത്സരത്തിനുള്ള കോട്ടയം ജില്ലാ ടീമിലേക്കു കോളേജിൽ നിന്നും 16  പേർ യോ ഗ്യത നേടി .

കോളേജിന് വേണ്ടി  അതുൽ കെ പ്രദീപ് അബിൻ വിൻസെന്റ് ,അലെൻ സെ ബാസ്റ്റ്യൻമനൂപ് എം എന്നിവർ ഇരട്ട സ്വർണം നേടി. 800 മീറ്ററിൽ അബിൻ വിൻസെന്റ് പുതിയ റെക്കോർഡും നേടുകയുണ്ടായി. സംസ്‌ഥാന സ്പോർട്സ് കൗൺസിൽ സഹായത്തോടെ കോളേജിൽ പ്രവർത്തിക്കുന്ന അത്ലറ്റിക്സ് അ ക്കാഡമിയിൽ പരിശീലനം നേടുന്നവരാണ് നേട്ടത്തിന് പിന്നിൽ.കോളേജിൽ നിന്നും 27  കായികതാരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും  ചുരുങ്ങിയ  സമയത്തെ പരിശീലനം  കൊണ്ടാ ണ്   ഈ  അഭിമാനകരമായ നേട്ടം കൈവരിക്കാൻ കോളേജ് ടീമിന് സാധിച്ച ത്.   സ്പോർട്സ് കൗൺസിൽ പരിശീലകനായ ശ്രീ. ബൈജു ജോസഫ് അണ് ടീമിന്റെ പരിശീലകൻ.

മികച്ച വിജയം നേടിയ കായിക താരങ്ങൾ,നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച  അദ്ധ്യാപകൻ  ,പരിശീലകൻ  എന്നിവരെ  പ്രിൻസിപ്പൽ ,മാനേജ്മെൻറ് ,പി റ്റി എ  എന്നിവർ അഭിനന്ദിച്ചു.