മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനവുമായി ബന്ധപ്പെട്ട്  നിരപരാധികളായ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വെച്ച പോലീ സിന്റെ നടപടി ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ഡി സിസി ജനറൽ സെക്രട്ടറി പി. എ ഷെമീർ ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജന റൽ സെക്രട്ടറി നായിഫ് ഫൈസി, മണ്ഡലം പ്രസിഡന്റ്‌ അഫ്സൽ കളരിക്കൽ, കോൺ ഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ ഇ.എസ് .സജി  എന്നിവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പി ച്ച തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം.

മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സം സ്ഥാന സെക്രട്ടറി സിജോ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ജി ല്ലാ സെക്രട്ടറിമാരായ നിബു ഷൗക്കത്ത് , ജിൻസൺ ചെറുമല,എം.കെ ഷെമീർ,യൂത്ത് കോൺഗ്രസ്‌ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷിയാസ് മുഹമ്മദ്‌,  ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഒ.എം.ഷാജി, ജനറൽ സെക്രട്ടറിമാരായ അബ്‌ദുൽ ഫത്താഹ്, മാത്യു കുളങ്ങര, കെഎസ്.യു  ജില്ലാ സെക്രട്ടറി കെഎൻ നൈസാം യൂത്ത് കോൺഗ്ര സ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ കെ.എസ് ഷിനാസ്, അൽഫാസ് റെഷീദ്, എം.കെ നിസാമുദ്ധീൻ , അബീസ്. ടി .ഇസ്മായിൽ, അസീബ് സൈനുദ്ധീൻ,വി.ബി.ഹാഷിം , റിയാസ് കളരിക്കൽ , ഫൈസൽ മംത്തിൽ, ഹാഷിം പട്ടിമറ്റം എന്നിവർ പ്രസംഗിച്ചു.