എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ ചേക്കേറുവാനുള്ള മാണി സി കാപ്പൻ്റെ നീക്കം ഡ ൽഹി ആസ്ഥാനമായുള്ള പ്രഫഷണൽ ഏജൻസികളുടെ സർവ്വേയുടെ കൂടി അടിസ്ഥാ നത്തിൽ എന്ന് കാപ്പനോട് അടുത്ത വൃത്തങ്ങൾ. മൂന്ന് തവണ ഏജൻസികൾ പാലായി ൽ വന്ന് സർവ്വേ നടത്തിയതായാണ് വിവരം. എൽ.ഡി.എഫിന് ഒപ്പം നിന്നാൽ കിട്ടുന്ന ഭൂരിപക്ഷം, യു.ഡി.എഫിന് ഒപ്പം നിന്നാൽ ലഭിക്കുന്ന ഭൂരിപക്ഷം ഒറ്റക്ക് നിന്നാൽ ലഭി ക്കുന്ന ഭൂരിപക്ഷം എന്നി തരത്തിലായിരുന്നു സർവ്വേ എന്നാണ് സൂചന. ഒറ്റക്ക് നിന്നാ ൽ ആയിരം വോട്ടിൻ്റെ ജയസാധ്യത പറയുമ്പോൾ എൽ.ഡി.എഫിന് ഒപ്പം നിന്നാൽ 2500 വോട്ടിൻ്റെ ഭൂരിപക്ഷമാണ് സർവ്വേ പ്രവചിച്ചത്.

എന്നാൽ യു.ഡി.എഫിന് ഒപ്പം പോയാൽ അത് പതിനായിരത്തിന് മുകളിൽ എന്നാണ് ഇവർ നൽകിയ റിപ്പോർട്ട്. യു.ഡി.എഫ് പിന്തുണ, എംഎൽഎ എന്ന നിലയിൽ മണ്ഡല ത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എന്നിവക്കൊപ്പം സീറ്റ് നിഷേധിച്ചതിൻ്റെ പേരിൽ കാപ്പന് ലഭിക്കുന്ന സഹതാപ തരംഗം കൂടിയാവുമ്പോൾ വൻ ഭൂരിപക്ഷം ലഭിക്കുമെ ന്നാണ് സർവ്വേ ഫലം നൽകുന്ന സൂചന. ഇതിനൊപ്പം മേലുകാവ് പോലുള്ള പ്രദേശങ്ങ ളിൽ സ്വാധീനമുള്ള പി സി ജോർജിൻ്റെ പിന്തുണയും ലഭിക്കും എന്നാണ് വിവരം.