ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യുഡിഎഫ് വനിതാ വിഭാഗം ചെയർപേഴ്സൺ ലതികാ സുഭാഷിന്റെ  ആഹ്വാനപ്രകാരം വാർഡുകളിലെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രതിഷേധത്തിന്റെ പെണ്ണ് ഒപ്പുകൾ മുക്കാലിയിൽ സംഘടിപ്പിച്ചു. മുണ്ടക്കയം ബ്ലോക്ക് ജനറൽ സെക്രട്ടറി  പി.എസ് സൈനുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ഷെർലി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അമ്മുക്കുട്ടി നാണു, ലീല മോഹനൻ, ഷീബ , മോളി , ലൈലാ ബഷീർ , ഷാജിത ബൈജു, മിനി , ജാൻസി എന്നിവർ സന്നിഹിതരായിരുന്നു…