മുണ്ടക്കയം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സിപിഎം കേരളത്തിൽ 2000 വീടുകൾ നിര്മിച്ചു നൽകി വരുകയാണ്. അർഹതയുണ്ടായിട്ടും സാങ്കേ തിക കാരണങ്ങളാൽ സർക്കാർ ഏജൻസികളിൽ നിന്നും വീടു ലഭിക്കാത്തവരെ യാണ് പരിഗണിക്കുന്നതു. മുണ്ടക്കയത്തു ,വണ്ടൻപതാലിൽ പുതുപ്പറമ്പിൽ റസീനയ യെയാണ് തെരഞ്ഞെടുത്തത്. ജീവിത പ്രയാസങ്ങളാൽ തമിഴ്നാടിലേക്കു വിവാഹം കഴിച്ചയക്കുകയും ,ഭർത്താവിന്റെ അപകടത്തെ തുടർന്ന് രണ്ടു കുട്ടികളുമായി തിരിച്ചെ ത്തിയ  ഭിന്നശേഷിക്കാരിയായ  റസീനയുടെ കുടുംബത്തിനുള്ള വീടിൻറെ താക്കോൽ കൈമാറ്റം  സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിച്ചു. പികെ പ്രദീപ് അധ്യക്ഷത വഹിച്ചു.
540 ചതുരഷ്ട്ര അടിയിൽ നിർമിച്ച വീടിന്റെ പൂർത്തീകരണത്തിന് പാർട്ടി അംഗങ്ങളും അഭ്യുദയ കാംക്ഷികളും പണവും  നിർമാണ സാമഗ്രഹികളും നൽകിയിരുന്നു . അസ്സമ്പ നിയിൽ നിന്നും പ്രകടനം ആരംഭിചു വണ്ടൻപതാലിൽ ചേർന്ന യോഗത്തിൽ  .ഡി വൈ എഫ് ഐ മുൻ  സംസ്ഥാന  വൈസ് പ്രസിഡന്റ് അനൂപ്  കക്കോടി കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷിക പ്രഭാഷണം നടത്തി.
യോഗത്തിൽ ഏരിയ സെക്രട്ടറി കെ രാജേഷ് സി.വി അനിൽകുമാർ ,പി.സ് സുരേന്ദ്രൻ , റജീന റഫീഖ്, പി.എൻ പ്രഭാകരൻ, തങ്കമ്മ ജോർജ്കുട്ടി, വി.പി ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.