മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​ക്ക​യം പ്ര​ദേ​ശം വി​ക​സ​ന​മു​ര​ടി​പ്പി​ലാ​ണെ​ന്നാ​രോ​പി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ ച​ങ്ങ​ല‌ തീ​ർ​ത്തു. പ​രാ​ജി​ത​നാ​യ എം​എ​ൽ​എ പ​ദ​വി​യൊ​ഴി​യു​ക, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി നാ​ടി​നാ​പ​ത്ത് എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം​വു​മാ​യ കെ.​രാ​ജേ​ഷ് പ്ര​തി​ജ്ഞ​ചൊ​ല്ലി​കൊ​ടു​ത്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​വി അ​നി​ൽ​കു​മാ​ർ, പി. ​ഷാ​ന​വാ​സ്, പി.​എ​സ്. സു​രേ​ന്ദ്ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബൈ​പാ​സ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ക. ടൗ​ണി​ൽ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കു​ക, പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി സ​ർ​വേ​യി​ൽ ന​ട​ത്തി​യ ക്ര​മ​ക്കേ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ക, പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക, എ​ല്ലാ മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക, മ​ണി​മ​ല​യാ​റി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം​ന​ട​ത്തി​യ​ത്.