എരുമേലി പൊൻകുന്നം സംസ്ഥാന പാതയിൽ കെ.വി.എം.എസ് ആശുപത്രിക്ക് സമീപം ടെമ്പോ ട്രാവലറും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേരുടെ നില ഗുരുത രം. ചിറക്കടവ് കാവുംഭാഗം പടിഞ്ഞാറേകുറ്റിയിൽ വിനോദ് പി.എൻ (32) ആണ് മരി ച്ചത്.

കാവുഭാഗം സ്വദേശികളായ പൂതക്കുഴി വീട്ടിൽ മധുസൂദൻ നായർ (42), കൊച്ചു പുരയി ൽ ശ്രീജിത്ത് (32) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികി ത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലേകാലോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.