ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവത്കരണ പരിപാടി കൾ സംഘടിപ്പിച്ചു. പൊൻകുന്നത്ത് നടന്ന ജില്ലാതല പരിപാടിയുടെ ഭാഗമായുള്ള പൊ തുസമ്മേളനം ഡോ.എൻ ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ മൂന്ന് ദിവസങ്ങളിലായി വ്യാ പക ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ലോക എയ്ഡ്സ് ദിനമാ യ ഞായറാഴ്ച രാവിലെ രാവിലെ പാലാ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും പൊൻകുന്നത്തേക്ക് നടന്ന ബുള്ളറ്റ് റാലി പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പൊൻകുന്നം പാരിഷ് ഹാളിൽ നടന്ന രക്തദാന ക്യാമ്പി ന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി സന്തോഷ് കുമാർ ജെ. നിർവ്വഹി ച്ചു.
തുടർന്ന് നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സ്‌കിറ്റ് മത്സരവും, റാലിയും ജില്ലാ തല പൊതു സമ്മേളേനവും നടന്നു.സമ്മേളനം ഡോ: എൻ. ജയരാജ് എം.എൽ.എ ഉദ്ഘടനം ചെ യ്തു.എയ്ഡ്സ് എന്ന മാരക രോഗത്തെ പറ്റി സമൂഹത്തിനെയാകെ ബോധവൽക്കരി ക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിക്കുമുണ്ടന്നും, രോഗത്തെക്കാളേറെ രോഗാവ സ്ഥയെ പറ്റിയുള്ള ഭയമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊൻകുന്നം ഹോളി ഫാമിലി ചർച്ച് പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ല പ ഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. പൊൻ കുന്നം രക്തദാന ഫോറത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹി ച്ചു.സമ്മേളനത്തിൽ സിനിമ താരം കുമാരി പ്രീതി ജിനോ മുഖ്യാതിഥിയായിരുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി സന്തോഷ് കുമാർ ജെ എയ്ഡ്സ് ദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: വ്യാസ് സുകുമാരൻ, ജില്ലാ ടി ബി ഓഫീസർ ഡോ: ട്വിങ്കിൾ പ്രഭാകരൻ, എന്നിവർ സംസാരിച്ചു.
സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സമിതി, ആരോഗ്യ വകുപ്പ്, പൊൻകുന്നം ജനമൈത്രി പോലീസ്, വനിതാ ശിശു വികസന വകുപ്പ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, ആരോഗ്യ കേരളം, നെഹ്‌റു യുവ കേന്ദ്ര തുടങ്ങിയ സർക്കാർ സംഘടനകളും പാലാ ബ്ലഡ് ഫോറം, നാഷണൽ സർവീസ് സ്‌കീം, ഹൈറേഞ്ച് ബുൾസ് റോയൽ എൻഫീൽഡ് റൈഡേഴ്സ് ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘട നകളും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.