പാര്‍ട്ടി വിട്ട ജനപക്ഷം ജില്ലാ പ്രസിഡന്റുമാര്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭരണഘടനയക്ക് വിരുദ്ധമായി പി.സി ജോര്‍ജ് തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ട ജില്ലാ പ്രസിഡന്റ്, യുവജനപക്ഷം ജില്ലാ പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

പാര്‍ട്ടി വിട്ട പ്രവര്‍ത്തകര്‍ കാഞ്ഞിരപ്പള്ളി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. മതേതര നിലപാടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കുവാനും, പ ത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വിജയത്തിനാ യി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

ജനപക്ഷം ജില്ലാ പ്രസിഡന്റ് ആന്റണി മാ ര്‍ട്ടിന്‍, യുവജനപക്ഷം ജില്ലാ പ്രസിഡന്റും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ റിജോ വാളാന്തറ, മുണ്ടക്കയം ഗ്രാമപഞ്ചാ യത്തംഗം ജെസി ജേക്കബ്, മണ്ഡലം പ്രസിഡ ന്റുമാരായ സലാവുദ്ദീന്‍ എം.എം (എരുമേലി), ജിമ്മി കുന്നത്തുപുരയിടം (കാഞ്ഞിരപ്പള്ളി), പി.ഡി ജോണ്‍ പൗവ്വത്ത് (മുണ്ടക്കയം), ബിജു പ്ലാക്കല്‍ (ചിറക്കടവ്) ടോജോ നെടുംന്താനത്ത് (മണിമല) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ഇടതുപക്ഷത്തിന് പിന്തുണ അറിയിച്ചു.

യുവജനപക്ഷം നേതാക്കളായിരുന്ന സദാം കനിക്കുട്ടി, ദിലീപ് കൊണ്ടുപറമ്പില്‍, ഷെഫീക് രാജു, അഖില്‍ പെരുതോട്ടംകുഴിയില്‍, ഇര്‍ഫാന്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. വ രും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ജനപക്ഷം പാര്‍ട്ടി വിടുമെന്നും ഭാവി പ്രവര്‍ ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കിമെന്നും നേതാക്കള്‍ അറിയിച്ചു.