കൂട്ടിക്കൽ : എം ജി യൂണിവേഴ്സിറ്റി പരീക്ഷയിൽ ബി എസ് സി കെമിസ്ട്രി പരീക്ഷ യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി അമൃത കെ അനിൽ ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അഞ്ചാം റാങ്ക് ജേതാവ് അമൃത പി അനിൽ, എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്നേടിയ നന്ദു എസ് നായർ,നന്ദന എസ്നായർ എന്നിവരെ സി പി ഐ എം കൂട്ടിക്കൽ ലോക്കൽ കമ്മറ്റി ആദരിച്ചു.ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ജേതാക്കളെ യോഗത്തിൽ ആദരിച്ചു.
ജില്ല ആസൂത്രണ സമിതി അം ഗം കെ രാജേഷ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോ ൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി കെ സണ്ണി, പഞ്ചായത്ത് മെമ്പർ എം വി ഹരിഹരൻ ലോക്കൽ കമ്മറ്റി മെമ്പർമാരായ എം എസ് മണിയൻ,ജേക്കബ് ജോർജ്‌, എം ജി വിജയൻ,ബാലകൃഷ്ണൻ, കെ കെ നാസർ, ശശിചന്ദ്ര ൻ, ടി ഐനിസാർ, പി ബി അനീഷ്,ദേവദാസ് , ഡി വൈ എഫ് ഐ മേഖല സെക്രട്ടറി എം വി സുജിത്,വേണു,ചാത്തൻ പ്ലാപ്പള്ളി ബ്രാഞ്ച് സെക്രട്ടറി മുരളി എന്നിവർ സംസാരിച്ചു.