കാഞ്ഞിരപ്പള്ളി : ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റായി ആന്റണി മാര്‍ട്ടിനെ തെരഞ്ഞെടുത്തു. കോട്ടയത്തു നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വെച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി.സി. ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. മാന്യതയുടെ മുഖരൂപമായ ആന്റണി മാര്‍ട്ടിന്‍ ജനപക്ഷം എന്ന രാഷ്ട്രീയ സംഘടന സ്ഥാപിക്കപ്പെട്ട 2016 ഫെബ്രുവരി മാസം 21 തീയതി മുതല്‍ സംഘടനയുടെ യുവജനപക്ഷം സംസ്ഥാന കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കെ.എസ്.സി. (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യൂത്ത് ഫ്രണ്ട് സെക്യുലര്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്..

എം.എ., എം.എസ്സ്.ഡബ്‌ളിയു ബിരുദധാരിയായ ആന്റണി മാര്‍ട്ടിന്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളി സാന്തോം കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ആണ്. യുവജനപക്ഷം സംസ്ഥാന കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചു വരുന്ന സമയത്താണ് പാര്‍ട്ടി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.