കണ്ണൂരില്‍ കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാര്‍ത്ഥി മരിച്ചു.കോരുത്തോട് സ്വദേശിയായ തോമസുകുട്ടി (25) ആണ് മരിച്ചത്. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ഫാദർ റോയി മാത്യു വടക്കേല്‍ (53), സിസ്റ്റര്‍ ട്രീസ (58)  വാഹനത്തിൽ ഡ്രൈവർമാരായ അജി, ഷാജി എന്നിവരും ഉണ്ടായിരുന്നു.ഫാദർ റോയി മാത്യുവടക്കേ ലിൻ്റെയും ഡ്രൈവർമാരുടെയും പ രുക്ക് ഗുരുതരമല്ല എന്നാണ് വിവരം.രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന  സൈലോ കാറില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു.

കണ്ണൂര്‍ മട്ടന്നൂര്‍ 19 ആം മൈലില്‍ മലബാര്‍ സ്‌കൂളിന് സമീപമാണ് ബസ്സും കാറും കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ കാര്‍ യാത്രികരായ സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡംഗം ഫാദര്‍ റോയി മാത്യു വടക്കേല്‍ (53), സിസ്റ്റര്‍ ട്രീസ (58) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.