ചിറക്കടവ്: പതിനഞ്ചാം വാർഡിൽ എം.എൽ.ഏ യുടെ ആസ്തിവികസന ഫണ്ടിൽ നി ന്നും തുക അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചെന്നാക്കുന്ന് പള്ളിപ്പറമ്പ് – കല്ലുകുളം റോ ഡ് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷതയിൽ വാഴൂർ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് മുകേഷ്.കെ. മണി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി,പഞ്ചായത്ത് ക്ഷേമകാ ര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭന മുട്ടത്ത്, പൊൻകുന്നം സഹകരണ ബാങ്ക് പ്രസി ഡന്റ് ടി.ജോസഫ് തുണ്ടത്തിൽ , മുരളി മാന്താട്ട്, അനിൽ പടന്നമാക്കൽ, ടോമി അരീ ക്കുന്നേൽ, ജോബി വെട്ടിമല, തോമസുകുട്ടി മഞ്ഞപ്പള്ളിക്കുന്നേൽ എന്നിവർ പ്രസം ഗിച്ചു.