കൂട്ടിക്കൽ: ജോലിക്കിടയിലുണ്ടായ അപകടത്തിൽ മരണത്തിന് കീഴടങ്ങിയ ഉഷ ഗണേശ ന്റെ ഓർമ്മകളുമായി സി.പി.ഐ.എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി സൗജന്യമായി വെ ച്ചു നൽകിയ വീട്ടിലേക്ക്.

ജനുവരി 14 ന് വൈകുന്നേരം നാലിന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഗൃഹപ്രവേശനം ഉൽഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് കൂട്ടിക്ക ൽ ടൗണിൽ ചേരുന്ന യോഗത്തിൽ വെച്ച് മന്ത്രി എം എം മണിവീടിന്റെ താക്കോൽ ഉഷാ ഗണേശന്റെ കുടുംബാഠഗങ്ങൾക്ക് കൈമാറും.
സി പി ഐ എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. ഡോക്ടർ കണ്ണാട്ട് കെ.സി ചെറിയാനാണു് വീടിനാവശ്യമായ സ്ഥലം താളുങ്കലിൽ സൗജന്യമായി നൽകിയത്. ഡോക്ടർക്ക് മന്ത്രി ഉപഹാരം നൽകി ആദരി ക്കും. ഹൈറേഞ്ച് എസ്‌റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (എച്ച് ഇ ഇ എ _ സി ഐ ടി യു ) പ്രസിഡണ്ട് അഡ്വ: പി ഷാനവാസ്, ജനറൽ സെക്രട്ടറി കെ രാജേഷ്, സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി എസ് സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. എ സ്റ്റേറ്റിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കഴിഞ്ഞ വർഷം മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു് ഉഷാ ഗണേശൻ മരിക്കുകയായിരുന്നു. സ്വന്തമായി വീടില്ലാത്ത ഇവർക്ക് സിപി ഐഎം വീടുവെച്ചു നൽകുകയായിരുന്നു. ഉഷയുടെ ഭർത്താവ് ഗണേഷ്, മകൻ ശ്രീജിത്, മരുമകൾ സൻ ധ്യ എന്നിവരാണ് പുതിയ വീട്ടിൽ താമസിക്കുക.ഗണേശിന്റെ മകൾ ശ്രീജയും മരുമകൻ സജീവുമാണ്.
ജേക്കബ് ജേക്കബ്, കെ ബാലകൃഷ്ണൻ നായർ എന്നിവർ രക്ഷധികാരികളായും എം എസ് മണിയൻ ചെയർമാനും പി കെ സണ്ണി സെക്രട്ടറിയുമായുള്ള സംഘാടക സമിതി ക്കാണ് വീടിന്റെ നിർമ്മാണ ചുമതല. വീട് നിർമ്മാണം അന്തിമഘട്ടത്തിലാണ്.