പൗരത്വ നിയമത്തിനെതിരെ പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രമേയം  പാസാക്കി.
രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ നിയമം ഒഴിവാക്കണമെന്നാവശ്യ വുമായി പെരുവന്താനം ഗ്രാമപഞ്ചായത്ത്  ഐക്യകണേ്ഠന  പ്രമേയം പാസാക്കിയത് . പ്രത്യേക പഞ്ചായത്ത് കമ്മറ്റിയോഗം വിളിച്ചായിരുന്നു പ്രമേയം അവതരിപ്പിച്ചത് . പൗരത്വ നിയമ വിരുദ്ധ പ്രമേയം  സി.പി.എം അംഗം പി.വൈ.നിസ്സാര്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് അംഗം പി.ഇ.വര്‍ക്കി പ്രമേയത്തെ പിൻതാങ്ങി.