കാഞ്ഞിരപ്പള്ളി: പൗരത്വ നിയമ ഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് കേ ന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അഭ്യര്‍ ത്ഥിച്ചു. എല്ലാ മതങ്ങളും ഒരുമിച്ച് ജീവിക്കുന്ന നാടാണ്മ്മുടെ ഭാരതം. നനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ നാടിന്റെ മുഖമുദ്ര. ഭരണ ഘടനയാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. മതേതരത്വം ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ കുറിച്ചിട്ട വാക്കുകളാണ് എ ന്നാല്‍ ഭരണ ഭരണഘടനയുടെ പതിനാലം അനുച്ഛേദനം അനുശ്വാസിക്കുന്ന തുല്യതയും സമത്വവും ചില മതവിഭാഗങ്ങള്‍ക്ക് നിഷേധിക്കാനുള്ള നീക്കം അപകടകരമാണ്.

1955ലെ പൗരത്വ ബില്ലില്‍ മത വിവേചനം ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ പാസാ ക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടന നിഷേധവും ഭാരതത്തിന്റെ പാരമ്പര്യത്തിനും എതിരാണ്. രാജ്യവ്യാപകമായി ജാതി മത ഭേതമെന്യേ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭാര ത ജനത ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന പൗരത്വ ഭേദ ഗതി ബില്‍ പിന്‍വലിച്ച് ജനദ്രോഹ നടപടികളില്‍ നിന്ന് പിന്മാറണമെന്ന് പഞ്ചായത്ത് ക മ്മിറ്റി ആവശ്യപ്പെട്ടു.