പാറത്തോട് കെട്ടിട നിർമമാണ തൊഴിലാളി യൂണിയൻ (സിഐടിയു) കിഡ്നി രോഗി യുടെ വീടു നിർമ്മാണത്തിന്റെ ഭാഗമായുള്ള  കോൺക്രീറ്റിംഗ് സൗജന്യമായി ചെയ്തു നൽകി.
പാറത്തോട് ഇടക്കുന്നo എട്ടാം വാർഡിൽ ഷാപ്പു പടിക്ക് സമീപം താമസിക്കുന്ന ജോൺ സണ് ലൈഫ് പദ്ധതിയിൽ പുതിയ വീട് അനുവദിച്ചു വെങ്കിലും കോൺക്രീറ്റ് അടക്ക മുള്ള പണി കൾ നടത്തുവാൻ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകയാ യി രുന്നു. ഈ അവസരത്തിലാണ് സിഐടിയു നേതൃത്വത്തിലുള്ള 14 അംഗ തൊഴിലാ ളികൾ കൺവീനർ  സാജൻ  വർഗീസ്, കെ പി രാമൻകുട്ടി എന്നിവരുടെ നേതൃത്വത്തി ൽ ചെയ്തു നൽകിയത്. സിമൻറ്റ് കുഴക്കാനുള്ള ഉപകരണവും വാർക്ക പണികൾക്കുള്ള ഉപകരണങ്ങളും തൊഴിലാളികൾ എത്തിച്ചാണ് പണി നടത്തിയത്. യൂണിയൻ നേതാ വും സിപിഐഎം പാറത്തോട് ലോക്കൽ സെക്രട്ടറിയുമായ പി കെ ബാലന്റെ നിർദ്ദേ ശപ്രകാരമാണ് തൊഴിലാളികൾ ഇത് കോൺക്രീറ്റ് ചെയ്തത്. ഇതുപോലെ നിർധന രായ പലരുടേയും വീടു കോൺക്രീറ്റിംഗിന് ഉപകരണങ്ങളുമായി സി ഐ ടി യു തൊഴിലാ ളികൾ പോകാറുണ്ട്.