പെട്രോൾ, ഡീസൽ, പാചക, വാതക വില വർധനവിൽ പ്രതിഷേധിച്ചു കേരള വ്യാപാ രി വ്യവസായി സമതി കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി. ധർണ സമതി ജില്ലാ വൈസ് പ്രസിഡണ്ട്‌ പി.എ ഇർഷാദ് ഉദ്ഘാട നം ചെയ്തു. കാഞ്ഞിരപ്പള്ളി ടൌൺ യുണിറ്റ് പ്രസിഡന്റ് ഷാനവാസ്‌ ആധ്യക്ഷനായി.  കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ഹരികുമാർ, നുറുദ്ധീൻ വട്ടകപ്പാറ, ബിജു കരോടു മഠം, അജാസ് റഷീദ്, മുഹമ്മദ്‌ ഷാ, ഷൈൻ കുമാർ, ജാസർ ഇ നാസർ എന്നിവർ സം സാരിച്ചു.