പാറത്തോട് ബിനു സജീവ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം മുറുകുന്നു…
പാറത്തോട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ധാരണ.പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ നിന്നുമു ള്ള ബിനു സജീവിനെ പ്രസിഡന്റാക്കുവാന്‍ പാര്‍ട്ടിയില്‍ തീരുമാനമായി.പാറത്തോട് പ ഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പാലപ്രയില്‍ നിന്നുമുള്ള അംഗമാണ് ബിനു.ഒരു വര്‍ഷ ത്തേക്കാണ് പ്രസിഡന്റ് സ്ഥാനം.ഇത് ആദ്യ തവണയാണ് ബിനു സജീവ് ഗ്രാമപഞ്ചായ ത്തംഗമാകുന്നത്.
പഞ്ചായത്തില്‍ യു.ഡി.എഫിലെ മുന്‍ ധാരണപ്രകാരം കേരള കോണ്‍ഗ്രസിലെ ജയാ ജേ ക്കബും കോണ്‍ഗ്രസിലെ ടി.എം ഹനീഫയും രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. ആ ദ്യ മൂന്ന് വര്‍ഷം കേരള കോണ്‍ഗ്രസ് ഭരിച്ച പഞ്ചായത്തില്‍ ഇനിയുള്ള രണ്ട് വര്‍ഷം കോ ണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം.
അതേ സമയം വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ 14 നേ തീരുമാനമാകൂ.കേരള കോണ്‍ഗ്രസിലെ കെ.പി സുജീലനും ഡയസ് കോക്കാട്ടുമണ് മല്‍സരരംഗത്തുള്ളത്.പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 17 നാണ് നടക്കുക.