സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കാൽനട ജാഥ 18 മുതൽ 23 വരെ

Estimated read time 0 min read
Share :
കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഐ എം ആരംഭിക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രചരണാർത്ഥം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിരി ക്കുന്ന കാൽ നടജാഥ ഫെബ്രുവരി 18 മുതൽ 23 വരെ നടക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ് നയിക്കുന്ന ജാഥ ചൊവ്വാഴ്ച വൈകുന്നേരം നാലിന് കോരു ത്തോട്ടിൽ വെച്ച് മുതിർന്ന നേതാവ് കെ ജെ തോമസ് ഉൽഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് ജാഥയുടെ മാനേജർ ആയിരിക്കും.
ഫെബ്രുവരി 19ന് പകൽ രണ്ടിന് കോരുത്തോട്ടിലെ പനക്കച്ചിറയിൽ നിന്നുമാരംഭിച്ച് വൈകുന്നേരം നാലിന് കോരുത്തോട്ടിൽ സമാപിക്കും.20ന് പകൽ രണ്ടിന് വ ണ്ടൻപതാലിൽ നിന്ന മാരംഭിച്ച് വൈകുന്നേരം നാലിന് ചോറ്റിയിലും .21 ന് പകൽ രണ്ടിന് മുട്ടപ്പള്ളിയിൽ നിന്നുമാരംഭിച്ച് എരുമേലി ടൗണിലും 2 2 ന് പകൽ രണ്ടിന് ഇരുമ്പുകുത്തയിൽ നിന്നുമാരംഭിച്ച് വൈകുന്നേരം നാലിന് മഞ്ചക്കുഴിയിലും 23 ന് പകൽ രണ്ടിന് ആനക്കല്ലിൽ നിന്നുമാരംഭിച്ചു വൈകുന്നേരം ആറിന് വിഴി ക്കിത്തോട്ടിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.
Share :

You May Also Like

More From Author

+ There are no comments

Add yours