കാഞ്ഞിരപ്പള്ളി: ഇന്ത്യയുടെ  സ്വാതന്ത്ര്യ സമര പോരാട്ടത്തെ മുന്നോട്ടു നയിച്ച മഹ ത്തായ മൂല്യങ്ങളായ ജനാധിപതൃവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും ഇവയെ ഇല്ലാതാക്കാനും ഭരണഘടനയെ അട്ടിമറിക്കാനും നടക്കുന്ന കുൽസിത ശ്രമ ങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അം ഗവും മുൻ മന്ത്രിയുമായ കെ സി ജോസഫ്  ആവശ്യപ്പെട്ടു. സ്വാത്രന്ത്ര്യത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച്  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്തു നിന്നും  കാഞ്ഞിരപ്പള്ളിയിലേക്ക് നടത്തിയ നവസങ്കൽപ്പ് പദയാ ത്ര യുടെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രന് ത്രിവർണ്ണ പതാക കൈമാറി എഐസിസി അം ഗം  ജോസഫ് വാഴയ്ക്കൻ പദയാത്ര പൊൻകുന്നത്ത് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സ മര ചരിത്രത്തെപ്പോലും അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണെന്ന് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കെ പി സി സി ജനറൽ സെക്രട്ടറി പി.എ.സലീം, കെ പി സി സി സെക്രട്ടറി പെരിയ ബാലകൃഷ്ണൻ, കെ പി സി സി അംഗങ്ങളായ തോമസ് കല്ലാടൻ, അഡ്വ സതീശ് ചന്ദ്രൻ നായർ, ഡി സി സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, പ്രൊഫ.റോണി കെ. ബേബി, മണ്ഡലം പ്രസിഡന്റുമാരായ ജയകുമാർ കുറി ഞ്ഞിയിൽ, അഡ്വ എസ് .എം സേതുരാജ്, ജോജി മാത്യു,  ഡി സി സി അംഗങ്ങളായ രഞ്ജു തോമസ്, ജോസ് കെ. ചെറിയാൻ, സുനിൽ മാത്യു, ബ്ലോക്ക് വൈസ് പ്രസി ഡന്റുമാരായ പി.എൻ ദാമോദരൻ പിള്ള, ഒ .എം .ഷാജി, പി. ജീരാജ്, ജി സുനിൽ കുമാർ, സംസ്ക്കാര സാഹിതി നിയോജക മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ്  ഫൈസി, എം.കെ. ഷെമീർ എന്നിവർ പ്രസംഗിച്ചു